CinemaGeneralNEWS

‘ ആദ്യം സ്നേഹത്തോടെ വളര്‍ത്തി; അയാള്‍ തന്നെ കൊന്നു’ ബാഹുബലി 2 പുതിയ പോസ്റ്റര്‍

ലോകം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി ദ കണ്‍ക്ലൂഷ’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കട്ടപ്പയും ബാഹുബലിയുമാണ് പോസ്റ്ററിലെ കഥാപാത്രങ്ങള്‍. രാജമൗലി തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. കുഞ്ഞു ബാഹുബലിയെ വാത്സല്യത്തോടെ കയ്യിലെടുത്തിക്കുന്ന കട്ടപ്പയും പിന്നീട് ബാഹുബലിയുടെ ജീവന്‍ എടുക്കുന്ന കട്ടപ്പയുമാണ് പോസ്റ്ററില്‍ ഉള്ളത്.

പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. മാര്‍ച്ച് 16 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും. ഏപ്രില്‍ 28ന് ‘ബാഹുബലി ദ കണ്‍ക്ലൂഷന്‍’ ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button