BollywoodCinemaGeneralIndian CinemaMollywoodNEWS

ഇനി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പം… ആവേശയായി മഞ്ജു വാര്യര്‍!

 

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ ഇപ്പോള്‍ വല്യ ആവേശത്തിലാണ്. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് തനിക്കായി ഒരു കഥാപാത്രത്തെ ഒരുക്കുന്നുവെന്ന വാര്‍ത്തയാണ് സന്തോഷത്തിന് കാരണം. അങ്കമാലി ഡയറീസിന്റെ സ്ക്രീനിങ്ങിനിടെ അദ്ദേഹത്തെ പരിചയപ്പെട്ട കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്ന താരം തന്നെയാണ് തനിക്കായി ഒരു കഥാപാത്രം അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉള്ളതായി പറയുന്നത്. ചിത്രം ഉടന്‍ സംഭവിക്കട്ടെയെന്നും താരം പറയുന്നു.

മഞ്ജുവിന്റെ പോസ്റ്റ് ..

സിനിമയിൽ സമാന്തരമായ വഴികൾ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെ സ്ക്രീനിങ്ങിനിടെ കണ്ടപ്പോൾ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതൽ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കൂടുതൽ ആഹ്ലാദവും അഭിമാനവും തരുന്നു. എനിക്ക് നൽകാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോൾ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടൻ സംഭവിക്കാൻ പ്രാർഥിക്കുന്നു…

shortlink

Related Articles

Post Your Comments


Back to top button