BollywoodCinemaGeneralIndian CinemaNEWS

ചിത്രീകരണത്തിനിടയില്‍ സഞ്ജയ് ദത്തിന്  പരിക്കേറ്റു

ബോളിവുഡിലെ വിവാദ നായകന്‍ സഞ്ജയ് ദത്ത് നീണ്ട ഇടവേളക്കുശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ഭൂമി. ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യുന്നതിനിടയില്‍ താരത്തിനു പരിക്കേറ്റതായി റിപ്പോര്‍ട്ട്. ചമ്പലില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്.

20 ഓളം വരുന്ന സംഘവുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ ഉയരത്തില്‍ നിന്ന് താഴേക്ക് ചാടുന്നതിനിടെ കൈമുട്ട് നെഞ്ചില്‍ ഇടിച്ചാണ് പരിക്ക്. താരത്തിന്റെ വാരിയെല്ലിന് നേരിയ പൊട്ടല്‍ സംഭവിച്ചതായി എക്‌സ്‌റേ പരിശോധനയില്‍ കണ്ടെത്തി.

എന്നാല്‍ പരിക്ക് വകവെയ്ക്കാതെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് സഞ്ജയ് ദത്ത് മടങ്ങിയത്. സഞ്ജയ് ദത്ത് തിരിച്ചുവരവ് നടത്തുന്ന ഈ ചിത്രത്തില്‍ അച്ഛന്റെയും മകളുടെയും തീവ്രമായ ബന്ധത്തെയാണ് ചിത്രീകരിക്കുന്നത്. ആമിര്‍ ഖാന്‍ നായകനായ പികെയിലാണ് അവസാനമായി സഞ്ജയ് ദത്ത് അഭിനയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button