CinemaIndian CinemaKollywoodMollywood

തന്നെ ടോവിനോ ആക്കാന്‍ നോക്കണ്ട; ആസിഫ് അലി

 

ആസിഫ് അലിയും ഭാവനയും കേന്ദ്രകഥാപാത്രമായി വരുന്ന ഹണിബീ2 തിയേറ്ററുകളിലെത്തി. ലാല്‍ ജൂനിയര്‍ ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹണിബീ എന്ന ആദ്യ ചിത്രത്തിലെ താരങ്ങളാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ലൈവ് വന്നപ്പോഴാണ് പണം തിരിച്ച് തരാന്‍ താന്‍ ടൊവിനോ അല്ലെന്ന് ആസിഫ് അലി പറഞ്ഞത്. പണം പോയാല്‍ പോയത് തന്നെ തിരിച്ച് കിട്ടില്ലെന്ന് ആസിഫ്. ഹണീബി രണ്ടിന്റെ പ്രമോഷന് വേണ്ടി ഫേസ്ബുക്കില്‍ ലൈവ് വന്നതായിരുന്നു ആസിഫ് അലി. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ആംബ്രോസിനെ അവതരിപ്പിച്ച് ബാലുവും ഒപ്പമുണ്ടായിരുന്നു. പ്രേക്ഷകരെ പ്രതീക്ഷകളെ തെറ്റിക്കാത്ത ചിത്രമായിരിക്കും ഇതെന്നും ഇരുവരും പറഞ്ഞു.

ടൊവിനോ നായകനായി എത്തിയ ഒരു മെക്‌സിക്കന്‍ അപാരതയുടെ പ്രൊമോഷനിടയില്‍ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയാല്‍ പണം തിരികെ നല്‍കാമെന്ന് ടൊവിനോ പറഞ്ഞിരുന്നു. അത് സൂചിപ്പിച്ചു കൊണ്ട് ഹണീബി ഒന്നാം ഭാഗം കാണാന്‍ പോയിട്ടു പണി കിട്ടി. രണ്ടാം ഭാഗവും അതുപോലെ ആകുമോ എന്ന് ചോദിച്ച പ്രേക്ഷകനോടായിരുന്നു എന്നെ ടൊവിനോ ആക്കാന്‍ നോക്കെണ്ട എന്നുള്ള ആസിഫിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button