CinemaGeneralIndian CinemaMollywoodNEWS

മാധവിക്കുട്ടിയുടെ സാമീപ്യം അനുഭവപ്പെടുന്നതായി തോന്നുന്നു ; മഞ്ജു വാര്യര്‍

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമല്‍ ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ ചമയമിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. സിനിമാ കരിയറില്‍ തനിക്ക് ഏറെ വെല്ലുവിളി ഉണര്‍ത്തുന്ന ഈ കഥാപാത്രത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയുണ്ടായി. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. മാധവിക്കുട്ടിയുടെ സാമീപ്യം അനുഭവപ്പെടുന്നതായും വാത്സല്യത്തോടെ തന്നെ അനുഗ്രഹിക്കുന്നുണ്ടെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

ആമിയാകുന്നു…ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നു. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമൽ സാർ എന്ന ഗുരുസ്ഥാനീയൻ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകൾ വാത്സല്യത്തിന്റെ തണുപ്പോടെ മൂർദ്ധാവിൽ തൊടുന്നു. ഞാൻ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു… പ്രാർഥനകളോടെ ആമിയാകുന്നു..

shortlink

Related Articles

Post Your Comments


Back to top button