CinemaGeneralIndian CinemaNEWS

കോമഡിയില്‍ മാത്രമല്ല ക്രിക്കറ്റിലും താരമാണെന്ന് തെളിയിച്ച് പാഷാണം ഷാജി

കോമഡിരംഗങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പിയങ്കരനായ ഒരു താരമാണ് പാഷാണം ഷാജി. സിനിമയിൽ മാത്രമല്ല ക്രിക്കറ്റിലും സൂപ്പർ താരമാണ് താനെന്നു തെളിയിക്കുകയാണ് പാഷാണം ഷാജി. മാന്നാനം സെന്റ് എഫ്രേംസ് ഗ്രൗണ്ടിൽ നടന്ന എംസിഎ ജവിൻസ് കപ്പിലാണ് പാഷാണം ഷാജിയെന്ന സാജു നവോദയയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് ആരാധകർ സാക്ഷ്യംവഹിച്ചത്.

ദൃശ്യം ഫെയിം റോഷൻ ബഷീറും ഷെഫീഖ് റഹ്‌മാനും അണിനിരന്ന പ്രൊഡ്യൂസേഴ്‌സ് ഇലവനെതിരെ മിമിക്സ് ഇലവന്‍ തോൽവി മുന്നിൽ കണ്ടപ്പോഴാണ് പാഷാണം ഷാജി ടീമിന്റെ രക്ഷകനായി അവതരിച്ചത്. 26 പന്തിൽ പുറത്താകാതെ 33 റൺസെടുത്ത നായകന്റെ മികവിൽ മിമിക്‌സ് ഇലവൻ സെലിബ്രിറ്റി ടൂർണമെന്റിന്റെ ഫൈനലിലുമെത്തി.

kottayam-pashanam-shaji.jpg.image.784.410

സിനിമാ പിന്നണിഗായകരുടെ ടീമായ മെലഡി ഹീറോസിനെ പരാജയപ്പെടുത്തിയ മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരളയാണ് ഫൈനലില്‍ ഇവരുടെ എതിരാളികൾ. ഇന്ന് ഉച്ചയ്‌ക്ക് ഒന്നിനാണ് ഫൈനല്‍.

shortlink

Related Articles

Post Your Comments


Back to top button