CinemaGeneralIndian CinemaMollywoodNEWS

താരരാജാവിന്റെ വിജയരഹസ്യം പരസ്യമാക്കി സുരേഷ് ഗോപി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമാണ് പുലിമുരുകന്‍. കൂടാതെ ചിത്രത്തിന്റെ വിജയത്തോടെ മോഹന്‍ലാലിന്റെ മൂല്യവും മാര്‍ക്കറ്റും വര്‍ദ്ധിച്ചിരിക്കുകയാണ്.

എന്നാല്‍ മോഹന്‍ലാലിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയാണ് സുരേഷ് ഗോപി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ മുഖത്തെ കൗതുകമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യമെന്നാണ് സുരോഷ്‌ഗോപിയുടെ വെളിപ്പെടുത്തല്‍. പ്രേം നസീര്‍പോലും തിളങ്ങി നിന്നിരുന്ന കാലത്താണ് മോഹന്‍ലാലും വെള്ളിത്തിരയില്‍ എത്തുന്നത്.

അന്നേ അദ്ദേഹത്തിന്റെ മുഖകാന്തിയേക്കുറിച്ചുള്ള പല അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു . മുപ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ തിയറ്ററിലെ ആവേശത്തില്‍ പങ്ക് ചേര്‍ന്ന കോളജ് വിദ്യാര്‍ഥിയായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം കെട്ടിപ്പിടിച്ച് കിടക്കാനുള്ള അടുപ്പവും ബന്ധവും ഇപ്പോള്‍ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button