CinemaGeneralNEWS

ഭൗമമണിക്കൂര്‍ ആചരണത്തില്‍ വിളക്കണച്ച് മോഹന്‍ലാലും

ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കു ചേര്‍ന്ന് മോഹന്‍ലാലും. അതിന്‍റെ ഭാഗമായി വിളക്കണച്ച് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്ച്വരാണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളില്‍ നിന്നും ഭൂമിയെ രക്ഷിക്കുക, ഊര്‍ജ്ജ ഉപഭോഗത്തിന്റെ ഭീഷണിയെയും ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് മനുഷ്യരെ ഓര്‍മ്മപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനു പിന്നില്‍. ഈ സന്ദേശം ഉള്‍ക്കൊണ്ടാണ് മോഹന്‍ലാലും ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കുചേര്‍ന്നത്.

shortlink

Related Articles

Post Your Comments


Back to top button