CinemaGeneralIndian CinemaMollywoodNEWS

തന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ആസിഫ് അല്ല; സിദ്ധാര്‍ത്ഥ് ഭരതന്‍

ആസിഫ് അലിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരു ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. വര്‍ണ്യത്തില്‍ ആശങ്ക എന്ന് പേരിട്ടിരുന്ന ആ ചിത്രത്തില്‍ ആസിഫ് അലിയല്ല പകരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം കുഞ്ചാക്കോ തന്നെയാണ് ആരാധകരോട് പങ്കുവച്ചത്. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്.

 

ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി അസിഫ് അലി എത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ തന്റെ ചിത്രത്തിkunchacko-boban+asif-aliലെ നായകന്‍ കുഞ്ചാക്കോ ബോബനാണെന്ന് സംവിധായകനും പറയുന്നു. മാത്രമല്ല ചാക്കോച്ചന്‍ ഇന്നേവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ വളരെ വ്യത്യസ്തമായ വേഷമാണിതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

മെയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, മണികണ്ഠന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രിദ്ധ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button