CinemaGeneralIndian CinemaNEWS

മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

64മത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചത് മുതല്‍ ജൂറിയുടെ നിലപാടുകളെ വിമര്‍ശിച്ചു പലരും രംഗതെത്തിയിരുന്നു. പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക അവാര്‍ഡ് ലഭിച്ചു.

മോഹന്‍ലാലിനു പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതാണ് കൂടുതല്‍ പേരും വിമര്‍ശിച്ചത്. എന്നാൽ ഈ വിഷയത്തിൽ കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

ദേശീയ അവാർഡ് പത്തെണ്ണം നിഷേധിക്കപ്പെട്ട ലാലേട്ടന് ഇപ്പോള്‍ കിട്ടിയ അംഗീകാരത്തെ അഭിനന്ദിക്കുകയാണ് സന്തോഷ്‌ പണ്ഡിറ്റ്. തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇത് വെളിപ്പെടുത്തുന്നത്.

സന്തോഷ് പണ്ഡിറ്റ് പോസ്റ്റ്

Lalettan lost 10 national Awards before..ദേശീയ അവാർഡ്
പത്തെണ്ണം നിഷേധിക്കപ്പെട്ടിട്ടുണ്ട് ഏറ്റവും അവസാന റൗണ്ടിൽ ….

1988ൽ പാദമുദ്ര, 1989ൽ ദശരഥം, 1991ൽ വാസ്തുഹാര, 1992ൽ സദയം, 1995ൽ കാലാപ്പാനി, 1997ൽ ഇരുവർ..
അങ്ങനെയൊരു ആറെണ്ണം ഞാനൊക്കെ പത്രം വായിച്ചു തുടങ്ങുന്നതിന് മുമ്പേ മിസ്സായി പോയി.
ശ്രദ്ധിച്ചു തുടങ്ങിയതിൽ ആദ്യ നഷ്ടം 2005ലായിരുന്നു.
തന്മാത്രയിലെ അൽഷിമേഴ്‌സ് രോഗിയായ രമേശനായുള്ള അങ്ങേരുടെ പ്രകടനം അവസാന നിമിഷം വരെ അവാർഡ് പ്രതീക്ഷ നിലനിർത്തിയെങ്കിലും ഒടുക്കം നടന്മാരുടെ പ്രായവും ഇനിയും അവാർഡ് നേടാനുള്ള സാധ്യതയും വരെ പരിഗണനാ വിഷയമാക്കിയ ജൂറി പുരസ്ക്കാരമങ്ങ് ബ്ലാക്കിലെ അഭിനയത്തിനെന്നും പറഞ്ഞു അമിതാഭ് ബച്ചന് കൊടുത്ത് മാതൃകയായി കളഞ്ഞു.
പിന്നെ 2007ൽ പരദേശിയിലെ വലിയകത്ത് മൂസയിലൂടെ അങ്ങേര് ദേശീയ അവാർഡിന്റെ അവസാന റൌണ്ട് വരെ പിന്നെയും കേറി ചെന്നു.

കാഞ്ചീവരത്തിലെ പ്രകടനത്തിന്റെ പേരിൽ പ്രകാശ് രാജാണ്‌ ഒപ്പമുണ്ടായിരുന്നത്.
എട്ട് അംഗ ജൂറിയിൽ വോട്ടെടുപ്പ് വേണ്ടി വന്നപ്പോൾ രണ്ടു പേർക്കും നാല് വീതം വോട്ട് കിട്ടി.
അവസാനം ചെയർമാന്റെ കാസ്റ്റിംഗ് വോട്ടിലൂടെ അവാർഡ് തമിഴ്നാട്ടിലേക്ക് പോയി.
പിന്നെ 2009ൽ ഭ്രമരത്തിലൂടെ അങ്ങേർ വീണ്ടും ദേശീയ അവാർഡിന് പരിഗണിക്കപ്പെട്ടു.
ശിവൻകുട്ടിയായുള്ള നടന്റെ പ്രകടനം അത്ഭുതകരമാണെങ്കിലും സ്‌കിസോഫ്രീനിക്കായ ആ കഥാപാത്രത്തിന്റെ പ്ളേസിങ് ശരിയായില്ലെന്നും സിനിമയുടെ കഥയൊട്ടും യുക്തിഭദ്രമല്ലെന്നുമൊക്കെയുള്ള ലൊട്ടുലൊടുക്ക് ന്യായം പറഞ്ഞാണ് ജൂറി അക്കുറി അങ്ങേർക്ക് അവാർഡ് കൊടുക്കാതിരുന്നത്.
ഏറ്റവുമൊടുവിൽ പ്രണയത്തിലെ പ്രകടനത്തിന് 2011ലാണ് ദേശീയ അവാർഡിനുള്ള പരിഗണന നേടുന്നത്.

അത്തവണയും അവസാന നിമിഷം അവാർഡ് നിഷേധിക്കപ്പെട്ടു.
കാരണം പറഞ്ഞത് എന്താന്നറിയുമോ?
പ്രണയത്തിലെ പ്രൊഫസർ മാത്യൂസ് ഒരു മുഴുനീള കഥാപാത്രം അല്ലെന്നും, സിനിമയിൽ ആ കഥാപാത്രത്തിന്റെ ദൈർഘ്യം തീരെ കുറഞ്ഞു പോയെന്നും, അതു കൊണ്ട് അയാളെയൊരു മെയിൻ കാരക്റ്റർ ആയി പരിഗണിക്കാൻ സാധിക്കില്ലെന്നും ആയിരുന്നു അത്.
അങ്ങനെ പത്താം തവണയും അങ്ങേരെയവർ നൈസ് ആയങ്ങ് ഒഴിവാക്കി കളഞ്ഞു.

ക്ഷെ അതോണ്ടൊന്നും മൂപ്പര് കുലുങ്ങിയില്ല.
ഒഴിവാക്കിയെന്നും തഴഞ്ഞെന്നും ചവിട്ടി താഴ്ത്തിയെന്നും എവിടെയും പരാതിപ്പെട്ടതുമില്ല.
പകരം വാശിയോടെ വീണ്ടും വീണ്ടും അഭിനയിച്ചു ഇന്ത്യൻ സിനിമയെ ഞെട്ടിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഹിന്ദിയും തമിഴും പോലുള്ള വലിയ വലിയ ഇൻഡസ്ട്രികളോട് പൊരുതി നാല് ദേശീയ അവാർഡ് ഈ കൊച്ചു മലയാളത്തിന് വാങ്ങി തന്നു.
പിന്നെ സംസ്ഥാന അവാർഡ്..
അതൊരു ആറെണ്ണം ഇരിപ്പുണ്ട് അങ്ങേരുടെ അലമാരയിൽ. ആറെണ്ണം!!

All the best Lalettan for winning special jury Award..
All the best Akshay Kumar ji…for his first Best Actor Award…
By…Santhosh Pandit…

shortlink

Related Articles

Post Your Comments


Back to top button