CinemaGeneralIndian CinemaMollywoodNEWS

കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനത്തിനു കാരണം അവാര്‍ഡുകള്‍ നഷ്ടമാകുമെന്ന ഭയം ; വിമര്‍ശനവുമായി ജോയ് മാത്യു

എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്യുടെമരണവും അതിനെത്തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളിലും കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനം അതിശയകരമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവാർഡുകൾ നഷ്ടപ്പെടുമെന്ന് പേടിച്ചാകാം ആരും മിണ്ടാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാദാപുരത്തെ വീട്ടിൽ നിരാഹാരമനുഷ്ടിക്കുന്ന സഹോദരി അവിഷണയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോയ് മാത്യു.

ഓരോ രക്ഷിതാവും കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് കോളജിൽ കുട്ടികളെ പറഞ്ഞുവിടുന്നത്. കഷ്ടപ്പെട്ട് പഠിക്കുന്നത് കുട്ടികളും. എന്നാല്‍ പണവും അഹങ്കാരവും അനീതി നടത്തുമ്പോള്‍ നീതിക്ക് വേണ്ടി നിലകൊള്ളേണ്ടത് നമ്മുടെ കടമയാണെന്നും ആദ്ദേഹം പറഞ്ഞു.

സർക്കാർ ഇക്കാര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ ഈ സമരത്തിന്റെ ആവശ്യം ഉണ്ടാകില്ലായിരുന്നുവെന്നും മൈതാന പ്രസംഗം നടത്തുന്ന മന്ത്രിഎം.എം. മണിയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ കേൾക്കുന്നത് സമയ നഷ്ടവും മാനനഷ്ടവുമാണ്. അതിനോട് പ്രതികരിക്കുന്നില്ലയെന്നും മണി മറുപടി പോലും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button