BollywoodCinemaGeneralIndian CinemaNEWSTollywood

താരയുദ്ധത്തില്‍ ആമീറും രജനിയും 

ഈ വര്‍ഷം ദീപാവലിക്ക് താരയുദ്ധമുണ്ടാകും. ബോളിവുഡിലെ സൂപ്പര്‍ താരം ആമീറും തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനിയുമാണ് ഏറ്റുമുട്ടുക. ആരാധകരെ ആവേശത്തിരയില്‍ എത്തിച്ച ദംഗലിന് ശേഷമുള്ള ആമിര്‍ഖാന്‍ ചിത്രമാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. രജനി ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍ ചിത്രമാണ് 2.0. ഇവ ഒരേ ദിവസം തീയേറ്ററുകളിലെത്തുകയാണ്. ആമിര്‍ഖാന്റെ മാനേജര്‍ കൂടിയായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്നചിത്രമാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ തന്നെ ഷങ്കര്‍ തന്റെ രജനി ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആമിര്‍ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ റിലീസ്തീയതി ഇന്നാണ് പുറത്തെത്തിയത്. ഒക്ടോബര്‍ 18നാണ് ഈ വര്‍ഷത്തെ ദീപാവലി.

shortlink

Related Articles

Post Your Comments


Back to top button