BollywoodCinemaGeneralIndian CinemaNEWS

പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് ഫ്ലോറില്‍ വച്ച് നടന്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി യുവാവ്

പ്രശസ്ത ബോളീവുഡ് നടന്‍ അര്‍ജ്ജുന്‍ രാം പാലിനെതിരെ പരാതിയുമായി യുവാവ്. പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് ഫ്ലോറില്‍ വെച്ച് അര്‍ജ്ജുന്‍ രാം പാല്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഡല്‍ഹി സ്വദേശിയായ ഷോഭിതാണ് പരാതിക്കാരന്‍.

സംഭവം ഇങ്ങനെ .. രാം പാല്‍ നൃത്തം ചെയ്യുന്നത് കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചു. ഇതില്‍ ക്രുദ്ധനായ രാം പാല്‍ ക്യാമറ ഫ്ലാഷ് പിടിച്ചുവാങ്ങിയ ഡാന്‍സ് ഫ്ലോറിലേയ്ക്ക് എറിയുകയായിരുന്നു. ഈ സമയം സുഹൃത്തുമായി നൃത്തം വെയ്ക്കുകയായിരുന്ന ഷോഭിതിന്‍റെ തലയില്‍ ഇത് കൊണ്ട് മുറിഞ്ഞുവെന്നാണ് പരാതി.

തലപൊട്ടി രക്തം വാര്‍ന്നതിനെ തുടര്‍ന്ന് ഷോഭിത് പോലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു. അതേസമയം വൈദ്യപരിശോധന ഫലം വന്ന ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന നിലപാടിലാണ് പോലീസ്.

shortlink

Related Articles

Post Your Comments


Back to top button