CinemaGeneralIndian CinemaNEWSTollywood

രാജമൗലിക്ക് മുന്‍പില്‍ നിര്‍മ്മാതാവ് കലൈപ്പുലി എസ് താണുവിന്‍റെ അപേക്ഷ!

സിനിമാ ആസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. അതിനിടയില്‍ നിര്‍മ്മാതാവ് കലൈപ്പുലി എസ് താണു സംവിധായകന്‍ എസ്‌എസ് രാജമൗലിക്ക് മുന്‍പില്‍ ഒരു അപേക്ഷ വച്ചിരിക്കുകയാണ്. ബാഹുബലി ദ കണ്‍ക്ലൂഷന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് അദ്ദേഹം അത് വീണ്ടും പറഞ്ഞത്. ആവശ്യം മറ്റൊന്നുമല്ല, തമിഴകത്തിന്റെ ഇളയദളപതി വിജയിനെ നായകനാക്കി രൗജമൗലി ഒരു ചിത്രമെടുക്കണം.

2004 ലാണ് ആദ്യമായി രാജമൗലിയുടെ മുന്നില്‍ ഈ നിര്‍ദ്ദേശം താന്‍ ആദ്യംവച്ചത്. എന്നാല്‍ അന്ന് അദ്ദേഹത്തിന് ഒരുപാട് തിരക്കുകളുണ്ടായിരുന്നതിനാല്‍ ചിത്രം നീണ്ടുപോയിയെന്നും ആ പ്രൊജക്‌ട് എത്രയും പെട്ടന്ന് സംഭവിക്കട്ടെയെന്നും താണു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button