CinemaGeneralIndian CinemaNEWSTollywood

ആരാധകരെ അമ്പരപ്പിച്ച് തൃഷ

ഏറെ വ്യത്യസ്തമായ ഒരു ഗറ്റപ്പില്‍ ആരാധകരെ അമ്പരപ്പിക്കാന്‍ എത്തുകയാണ് നടി തൃഷ. ‘കൊടി’, ‘ചതുരംഗവേട്ടൈ-2’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തികച്ചും വ്യത്യസ്തമായ ഇമേജ് സ്വന്തമാക്കിയ തൃഷ വീണ്ടും അതേ പാതയില്‍ എത്തുകയാണ്. നായികയാണെങ്കിലും മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് തന്റെ കഥാപാത്രത്തിന് ഏറെ ശ്രദ്ധ ലഭിക്കുന്ന ചിത്രങ്ങളാണ് തൃഷ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.

ഗര്‍ജനൈ യാണ് തൃഷയുടെ പുതിയ ചിത്രം. അനുഷ്‌ക്കഷര്‍മ്മ അഭിനയിച്ച ‘എന്‍.എച്ച്-10’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ‘ഗര്‍ജനൈ’. ഡ്യൂപ്പ് പോലും ഇല്ലാതെ സംഘട്ടനരംഗങ്ങളില്‍ തൃഷ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ സുന്ദര്‍ബാലു ഉള്‍പ്പെടെ യൂണിറ്റ് അംഗങ്ങളെയെല്ലാം തന്നെ തൃഷയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥത അതിശയിപ്പിച്ചിരിക്കുകയാണ്. അമിത്ഭാര്‍ഗവ്, വംശികൃഷ്ണ എന്നിവരാണ് തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്ന മറ്റ് പ്രധാനതാരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button