CinemaGeneralNEWSTollywood

മറ്റൊരു വന്‍പ്രോജക്റ്റിന്‍റെ ഭാഗമായി രാജീവ്‌ രവി

വാക്കന്തം വംശി സംവിധാനം ചെയ്യുന്ന പുതിയ അല്ലു അര്‍ജുന്‍ ചിത്രത്തില്‍ രാജീവ് രവിയാണ് ഛായാഗ്രഹണ ജോലി നിര്‍വഹിക്കുന്നത്. മലയാളത്തില്‍ തിരക്കേറുന്ന സംവിധായകനായി മാറുന്ന രാജീവ്‌ രവിക്ക് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് നിന്ന് നിരവധി ഓഫറുകളാണ് ലഭിക്കുന്നത്. അല്ലുവിന്റെ 34-ആം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ രാജിവ് രവിയുടെ പേരും കാണാം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ.നാഗേന്ദ്രബാബുവാണ്. ബോളിവുഡില്‍ നിരവധി സിനിമകളില്‍ ക്യാമറ ചലിപ്പിച്ചിട്ടുള്ള രാജീവ് രവിയുടെ ആദ്യത്തെ ടോളിവുഡ് അരങ്ങേറ്റമാണ് ഇനിയും പേരിട്ടില്ലാത്ത ഈ അല്ലു അര്‍ജുന്‍ ചിത്രം.

gt

shortlink

Related Articles

Post Your Comments


Back to top button