CinemaGeneralIndian CinemaNEWSTollywood

ഡി എന്‍ എ പരിശോധനയുമായി ബന്ധപ്പെട്ട് ധനുഷിന്‍റെ തീരുമാനം കൂടുതല്‍ ദുരൂഹതകളിലേക്ക്

മകനാണെന്ന വാദവുമായി മധുര സ്വദേശികളായ വൃദ്ധദമ്പതികള്‍ നല്കിയ ഹര്ജിയില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്ന് നടന്‍ ധനുഷ് കോടതിയെ അറിയിച്ചു. ഇതില്‍ ദുരൂഹതയില്ലെന്നും ഒന്നും ഒളിക്കാനില്ലെന്നും പറഞ്ഞ ധനുഷ് പക്ഷേ തന്റെ ആത്മാർത്ഥതയെയും സ്വകാര്യതയെയും ടെസ്റ്റ് ചെയ്യാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി.

ഇതുപോലൊരു ബാലിശമായ കേസുകളിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ കഴിയില്ലെന്നും ഇത്തരം കേസുകളിൽ ഡിഎൻഎ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകളില്‍ പറഞ്ഞിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാമകൃഷ്ണൻ വീരരാഘവൻ വാദിച്ചു.

65,000 രൂപപ്രതിമാസം ചെലവിന് നൽകണമെന്ന് ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ സമർപ്പിച്ച ഹർജി തള്ളണമെന്ന് ധനുഷ് കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് പി എൻ പ്രകാശിന്റെ മുന്നിലാണ് ധനുഷ് തന്റെ ഭാഗം വ്യക്തമാക്കിയത്. ‌

തന്റെ അധികാര പരിധിക്കു പുറത്തു വരുന്നതിനാൽ ഡിഎന്‍എ ടെസ്റ്റിന്റെ കാര്യത്തിൽ വിധി പറയില്ല എന്നും . ഡിഎൻഎ ടെസ്റ്റിനു തയാറാകാത്തതിൽ നിന്നു എന്തെങ്കിലും അഹിതമായത് ഊഹിക്കാന്‍ താൽപര്യപ്പെടുന്നില്ലയെന്നും ജഡ്ജി പി എൻ പ്രകാശ് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും കീഴ്കോടതിയിൽവെച്ച് സാക്ഷിവിസ്താരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വൃദ്ധദമ്പതികൾ സമർപ്പിച്ചിരിക്കുന്ന ഹർജിക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണെന്നും ജഡ്ജി പി എൻ പ്രകാശ് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button