BollywoodCinemaGeneralKollywoodNEWSTollywood

ഞങ്ങളുടെ ദേഷ്യം കട്ടപ്പയോട് മാത്രമാണ്, നിലപാട് വ്യക്തമാക്കി ജനങ്ങള്‍

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ബാഹുബലി2 വിന്‍റെ റിലീസിനായി. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന ചോദ്യത്തിന് അക്ഷമയോടെ വലിയൊരു വിഭാഗം പ്രേക്ഷകരും ഏപ്രില്‍ 28നായി കാത്തിരിപ്പൂ തുടരുകയാണ്. എന്നാല്‍, കട്ടപ്പയായി വേഷമിട്ട സത്യരാജ് കര്‍ണാടകത്തിലെ ജനങ്ങളോട് മാപ്പു പറഞ്ഞില്ലെങ്കില്‍ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണി ശക്തമാകുകയാണ്.

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിന് സത്യരാജ് മാപ്പ് പറയണമെന്ന ആവശ്യവുമായി മുന്‍ എം.എല്‍.എ. വാട്ടാല്‍ നാഗരാജാണ് ഇപ്പോള്‍ രംഗത്തുവന്നത്. വാട്ടാലിന്‍റെ ആവശ്യത്തോട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ പ്രശ്നം ഗുരുതരമായി മാറിയിരിക്കുകയാണ്. മുന്പ് രജനികാന്തിനു നേരെയും ഇത്പോലെ പ്രക്ഷോഭം ഉണ്ടായിരുന്നു. ടുവില്‍ രജനി മാപ്പുപറഞ്ഞശേഷമാണ് ശിവാജി കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞത്.

സിനിമയ്ക്ക് എതിരല്ല തങ്ങളെന്നും എന്നാല്‍ അതില്‍ കട്ടപ്പയുടെ വേഷം ചെയ്യുന്ന സത്യരാജിന് എതിരാണെന്നും പറയുന്ന നാഗരാജ് കട്ടപ്പ മാപ്പ് പറയാതെ ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലയെന്ന ഉറച്ച തീരുമാനത്തിലാണ്. കര്‍ണാടകത്തിനും കന്നഡിഗര്‍ക്കും എതിരായിരുന്നു സത്യരാജിന്റെ അഭിപ്രായപ്രകടനം. ഞങ്ങളും തമിഴ്നാടിനെതിരെ പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍, അതൊന്നും അവിടുത്തെ ജനങ്ങള്‍ക്കെതിരെയായിരുന്നില്ലയെന്നും ബാംഗ്ലൂര്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ നാഗരാജ് പറഞ്ഞു. ചിത്രം റിലീസ് ചെയ്യുന്ന ഏപ്രില്‍ 28ന് പ്രതിഷേധ ധര്‍ണ നടത്താനും നാഗരാജിന് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button