CinemaGeneralNEWSTollywood

മലയാളത്തില്‍ വിഷു ആശംസകളുമായി അവര്‍ എത്തി! നമുക്ക് 28-ന് കാണാമെന്ന് സൂപ്പര്‍ താരം

ഏപ്രില്‍ 28 എന്ന ദിവസത്തിന് വേണ്ടി ലോക സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. കട്ടപ്പ ബാഹുബലിയെ കൊന്നതിന്റെ ഉത്തരം അന്നവര്‍ക്ക് മുന്നിലെത്തും. ചിത്രം ഇറങ്ങുന്നതിനു മുന്നോടിയായി മോളിവുഡ് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സൂപ്പര്‍ താരം പ്രഭാസും തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഹിറ്റ് മേക്കര്‍ രാജമൗലിയും വിഷു ആശംസകളുമായി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റില്‍ മലയാളം കുറിച്ചുകൊണ്ടാണ് ഇരുവരുടെയും വിഷു വിഷസ് എത്തിയത് .
രാജമൗലി അല്‍പം സാഹിത്യമൊക്കെ കലര്‍ത്തിയാണ് വിഷു ആശംസകള്‍ നേര്‍ന്നതെങ്കില്‍ പ്രഭാസ് സ്ട്രെയിറ്റായിട്ടാണ് ആരാധകരോട് വിഷു ആശംസ പങ്കുവെച്ചിരിക്കുന്നത്.


എല്ലാവര്‍ക്കും വിഷു ആശംസകള്‍ എന്ന് കുറിച്ച കുറിപ്പില്‍ ഈ മാസം 28-ന് തിയേറ്ററില്‍ കാണമെന്നും പ്രഭാസ് കൂട്ടിച്ചേര്‍ക്കുന്നു.

രാജമൗലി ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ;

മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ.

shortlink

Related Articles

Post Your Comments


Back to top button