BollywoodCinemaGeneralIndian CinemaMollywoodNEWS

ആമിയില്‍ നിന്നും പിന്മാറിയതിന് പിന്നില്‍… വിദ്യാബാലന്‍ വെളിപ്പെടുത്തുന്നു

ആമിയില്‍ നിന്നും പിന്മാറിയതിന് കാരണം വെളിപ്പെടുത്തി ബോളിവുഡ് നടി വിദ്യാബാലന്‍. കമലിന്റെ സ്വപ്ന ചിത്രമായിരുന്നു മലയാളത്തിന്‍റെ ഇതിഹാസ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത ചിത്രം ആമി എന്ന പേരില്‍ തയ്യാറാക്കുക. ചിത്രത്തിന്‍റെ വര്‍ക്കുകള്‍ പൂര്‍ത്തിയായി ഷൂട്ടിംഗ് ആരംഭിക്കുന്നതിനു അഞ്ച് നാള്‍ മുന്പ് നായികയായി നിശ്ചയിച്ചിരുന്ന വിദ്യാബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചു.

വിദ്യാബാലന്‍റെ പിന്മാറ്റം വന്‍വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പിന്മാറ്റത്തിനു കാരണമായി ധാരാളം കാര്യങ്ങള്‍ പ്രചരിച്ചെങ്കിലും അപ്പോഴൊന്നും യഥാര്‍ഥ കാരണം തുറന്നു പറയാന്‍ നടി തയ്യാറായില്ല. ഇപ്പോഴിതാ പിന്മാറ്റത്തിനു കാരണമായതെന്തെന്ന് താരം വ്യക്തമാക്കുന്നു.

താന്‍ ആമി ഒഴിവാക്കിയതിന് വ്യക്തമായ കാരണമുണ്ട്. മലയാള സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. തനിക്ക് കമലദാസിനെ വളരെ ഇഷ്ടമാണ്. മാത്രമല്ല അവരുടെ എഴുത്തുകളെല്ലാം ശക്തിയേറിയവയാണെന്നും അത് ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നെന്നുവെന്ന് തുറന്നു പറഞ്ഞ താരം സിനിമയില സൃഷ്ടിപരമായ കാര്യങ്ങളില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും അതിനാലാണ് കമല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നും വ്യക്തമാക്കി. എന്നാല് അത് ഉപേഷിച്ചതില്‍ തനിക്ക് വലിയ വിഷമങ്ങളൊന്നുമുണ്ടായിട്ടില്ലയെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

വിദ്യ പിന്മാറിയ സാഹചാര്യത്തില്‍ മഞ്ജു വാര്യരെ നായികയാക്കി കമല്‍ ആമിയുടെ ഷൂട്ടിംഗ് ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button