BollywoodCinemaIndian CinemaTollywood

എന്തുകൊണ്ട് സഹോദരിയെക്കുറിച്ച് മിണ്ടുന്നില്ല മറന്നുപോയോ? അഭയ് ഡിയോളിനെ പരിഹസിച്ച് സോനം കപൂര്‍

സൗന്ദര്യ വര്‍ദ്ധക സാമഗ്രികളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളെ വിമര്‍ശിച്ചു രംഗത്തെത്തിയ അഭയ് ഡിയോളിന് സോനം കപൂറിന്‍റെ കിടിലം മറുപടി. വംശീയ വിദ്വേഷത്തിന്‍റെയും അപകര്‍ഷതാ ബോധത്തിന്‍റെയും ഏറ്റവും വലിയ അടയാളമാണ് ഇത്തരം പരസ്യങ്ങളിലൂടെ നായകര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നു പറഞ്ഞുകൊണ്ടായിരുന്നു ഷാരൂഖ് ഖാനും ജോണ്‍ ഏബ്രഹാമും ദീപികാ പദുക്കോണും സോനം കപൂറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ബോളിവുഡ് താരം അഭയ് ഡിയോള്‍ വിമര്‍ശനം ഉന്നയിച്ചത്. തങ്ങളെ വിമര്‍ശിക്കാന്‍ സമയം കണ്ടെത്തിയ അഭയ് ഡിയോള്‍ സഹോദരി ഇഷാ ഡിയോളിനെ പട്ടികയില്‍ നിന്നും വിട്ടതെന്ത് എന്ന വ്യംഗമായി ചോദിച്ചുകൊണ്ടാണ് സോനം മറുപടി നല്‍കിയത്.

അഭയ് ഡിയോളിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ചുകൊണ്ടു കുറിപ്പെഴുതിയ സോനം താന്‍ പത്തുവര്‍ഷം മുമ്പ് ഇത്തരം കാര്യങ്ങളുടെ സങ്കീര്‍ണ്ണതകളെ കുറിച്ച് അജ്ഞമായിരുന്ന കാലത്ത് ചെയ്ത പരസ്യമാണ് ഇതെന്നും മറുപടി നല്‍കി. അതിനു ശേഷം അഭയ് യുടെ കസിന്‍ ഇഷ അഭിനയിച്ചതും അഭയ് വിമര്‍ശനത്തില്‍ വിട്ടുപോയതുമായ സൗന്ദര്യ വര്‍ദ്ധക ക്രീമിന്റെ പരസ്യം അപ്‌ലോഡ് ചെയ്തു. മുമ്പ് ഒരു ലോകപ്രശസ്ത ക്രീമിന്റെ അംബാസഡര്‍ ഇഷാ ഡിയോള്‍ ആയിരുന്നെന്ന കാര്യം അഭയ് ഡിയോളിനെ വ്യക്തമായി മനസ്സിലാക്കിയ താരം സഹോദരിയായത് കൊണ്ടാണോ ഈ പരസ്യം വിട്ടുപോയത് എന്ന് ചോദ്യം നിശബ്ദമായി ഉയര്‍ത്തി. എന്നാല്‍ പോസ്റ്റ്‌ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് താരം ഈ ചിത്രം ഡിലീറ്റ് ചെയ്തു കളയുകയും ചെയ്തു.

ബോളിവുഡിലെ വിവിധ താരങ്ങള്‍ പലപ്പോഴായി ചെയ്ത സൗന്ദര്യ വര്‍ദ്ധക ക്രീമുകളുടെ പരസ്യം നല്‍കിയ ശേഷം അതിലെ പരസ്യവാചകത്തെ പരിഹസിക്കുന്ന വിധത്തിലുള്ള അടിക്കുറിപ്പിലൂടെയാണ് ഇത്തരം പരസ്യങ്ങളെ ബോളിവുഡ് താരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെ അഭയ് വിമര്‍ശിച്ചത്. അഭയ് ഫേസ്ബുക്കില്‍ കുറിച്ച ചിത്രങ്ങളോട് കൂടിയ വിമര്‍ശനം വന്‍ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button