ഒരു നടന്‍ പ്രേക്ഷക മനസ്സില്‍ സൂപ്പര്‍ ഹീറോയാകുന്നത് അഭിനയം കൊണ്ട് മാത്രമല്ല. മറ്റു കലകാരന്‍മാരുടെ മനസ്സ് കാണാന്‍ കഴിയുമ്പോഴാണ് ആ നടന്‍ ശരിക്കും പ്രേക്ഷകന്‍റെയുള്ളിലെ ഹീറോയായി മാറുന്നത്. സൂപ്പര്‍താരം അക്ഷയ് കുമാര്‍ സിനിമയിലെ സ്റ്റണ്ട്മാന്‍മാര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കിയാണ് ബോളിവുഡിന്റെ താരമാകുന്നത്. സിനിമയില്‍ സാഹസം കാണിക്കുന്ന നായകനെ പ്രേക്ഷകര്‍ കയ്യടികളോടെ വരവേല്‍ക്കുമ്പോള്‍ അതിന്റെ പിന്നില്‍ ഒരു കൂട്ടം ഡ്യൂപ്പുകളുടെ കഠിനാധ്വനമുണ്ട്. ആ പരിശ്രമത്തിന്റെ വില മനസ്സിലാക്കിയ അക്ഷയ് കുമാര്‍ നേരെത്തെയും ഇത്തരം കൂട്ടര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. ഈ പദ്ധതിയില്‍ 380 ഓളം വരുന്ന stuntmen നു ഇൻഷുറസ് സഹായം ലഭ്യമാകും.
സ്റ്റണ്ട് മാന്‍ എന്ന് നമ്മൾ വിശേഷിപ്പിക്കുന്നവര്‍ക്ക് ഒരിക്കലും ഓസ്കാർ അവാർഡോ ഇന്ത്യൻ സർക്കാരിന്റെ അവാർഡുകളോ അവരുടെ കഠിനാധ്വാനത്തിനു ലഭിക്കുകയില്ല. നിങ്ങളുടെ കഴിവും പ്രകടനവുമാണ് ഒരു താരത്തിനെ സംബന്ധിച്ചു ഞങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുന്നതും സിനിമയോടുള്ള ജനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതും അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു.
Leave a Comment