CinemaIndian CinemaNEWSTrailersVideos

‘അച്ചായന്‍സ്’ ന്റെ ട്രെയിലര്‍ തരംഗമായി മാറുന്നു; യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘അച്ചായന്‍സ്’ ന്റെ ട്രെയിലര്‍ തരംഗമായി മാറുന്നു. തിങ്കളാഴ്ച യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ 48 മണിക്കൂറുകൊണ്ട് കൊണ്ട് 3 ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത് ഇടംപിടിച്ചുകഴിഞ്ഞു.
 
പ്രണയം, വിരഹം,കോമഡി, ആക്ഷന്‍, സസ്പെന്‍സ് ത്രില്ല് തുടങ്ങി എല്ലാ ചേരുവകളുമായി പുറത്തിറങ്ങിയ ട്രെയിലര്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. ഒരു മികച്ച ഫാമിലി-കോമഡി-ത്രില്ലര്‍ ചിത്രമായിരിക്കും അച്ചായന്‍സ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

 ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ്‌ രാജ്, ആദില്‍ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അച്ചായന്‍സ്. അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.ജനാർദ്ദനൻ, പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയൻപ്പിള്ള രാജു, ചേർത്തല ജയൻ, ഐസക്, ഇടവേള ബാബു, നവാസ് കലാഭവൻ, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ, തെസ്നി ഖാൻ, ഉഷ, സുജ വരുണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.തിരക്കഥ രചിച്ചിരിക്കുന്നത് സേതുവാണ്.
 
ഛായാഗ്രഹണം: പ്രദീപ് നായർ. ഫോർട്ട് കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഡി.എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ സി.കെ പത്മകുമാറാണ് നിർമാണം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: ദിലീപ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, ആർട്ട് ഡയറക്ടർ: സഹസ ബാല, എഡിറ്റിംഗ് : രജിത്ത് കെ.ആർ.

shortlink

Related Articles

Post Your Comments


Back to top button