CinemaIndian CinemaNEWS

ഉലകനായകന്‍റെ ടെലിവിഷന്‍ പ്രോഗ്രാം ജൂണ്‍ 18 മുതല്‍ സംപ്രേഷണം ആരംഭിക്കും

ഉലകനായകന്‍ കമല്‍ഹാസന്‍ ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ സല്‍മാന്‍ഖാനാണ് അവതാരകന്‍. എന്നാല്‍ വിജയ് ടിവിയിലെ ബിഗ് ബോസ് റിയാലിറ്റിഷോയുടെ തമിഴ്പതിപ്പില്‍ അവതാരകനായാണ് കമല്‍ എത്തുന്നത്.
 
വിവിധരംഗങ്ങളില്‍ ശ്രദ്ധേയരായ 15 പേരെ പുറംലോകവുമായി ബന്ധമില്ലാതെ വലിയവീട്ടില്‍ ഒന്നിച്ച് താമസിപ്പിക്കുകയും അവര്‍ക്ക് വിവിധതരം മത്സരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതാണ് പരിപാടി. ജൂണ്‍ 18 മുതല്‍ പരിപാടി സംപ്രേഷണം ചെയ്യും. കമലിന്റെ ‘വിശ്വരൂപ’ത്തിന്റെ രണ്ടാംഭാഗം ഈ വര്‍ഷം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button