CinemaGeneralIndian CinemaNEWS

മോഹന്‍ലാലിന് കരിയറിലെ നേട്ടമായ ദൃശ്യം ജിത്തു ജോസഫിന് പണി കൊടുത്തു !!

ദൃശ്യം സിനിമ മലയാളികളെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്. മലയാളത്തെ ആദ്യമായി 50 കോടി എന്ന സംഖ്യ കാണിച്ച ചിത്രമായിരുന്നു അത്. മോഹന്‍ലാലിന് കരിയറിലെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ ഏറെ ഗുണം ചെയ്ത ചിത്രം പക്ഷെ സംവിധായകന് കൊടുത്തത് എട്ടിന്റെ പണിയായിരുന്നു. കൗമുദി ചാനലിലെ ഒരു പരിപാടിയിലാണ് ജിത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ മെമ്മറീസിന് പിന്നാലെ ജിത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. മെമ്മറീസിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രവുമായി. കളക്ഷന്‍ റെക്കോര്‍ഡുകളെ തിരുത്തുന്ന വിജയമായിരുന്നു ചിത്രത്തിന്റേത്.

ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസുകുട്ടി കണ്ട പ്രേക്ഷകര്‍ പറഞ്ഞ പ്രധാന അഭിപ്രായവും ഇതായിരുന്നു. ചിത്രം ദൃശ്യത്തിന്റെ അത്ര എത്തിയില്ല എന്ന്. എല്ലാവരും തന്നില്‍ നിന്നും ത്രില്ലര്‍ ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് ഓഫ് ജോസുകുട്ടി കണ്ടതിന് ശേഷം ഒരു പ്രേക്ഷകന്‍ ജിത്തു ജോസഫിനോട് പറഞ്ഞത്, ഇനി ഇത്തരം ചിത്രങ്ങള്‍ വേണ്ട ദൃശ്യവും മെമ്മറീസും പോലുള്ള ചിത്രങ്ങള്‍ മതിയെന്നായിരുന്നു. എന്നാല്‍ തനിക്ക് എല്ലാ തരത്തിലുള്ള ചിത്രങ്ങളും താന്‍ ചെയ്യും, ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമല്ല ഫാമിലി ചിത്രങ്ങളും കുട്ടികള്‍ക്കുള്ള ചിത്രങ്ങളും ഹൊറര്‍ ചിത്രവും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ജിത്തു ജോസഫ് പറയുന്നു. ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം ചെയ്താല്‍ പിന്നീട് പ്രേക്ഷകര്‍ അത് വെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button