CinemaGeneralIndian CinemaNEWS

നയന്‍താര ദേവസേനയുടെ വേഷം ഉപേക്ഷിച്ചതെന്തിന് ??

ബാഹുബലി എന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററില്‍ ഇടം ലഭിക്കാതെപോയവര്‍ ആരെല്ലാം എന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ഇതില്‍ ഒന്നാമത് കേട്ട പേര് നടി ശ്രീദേവിയുടെയാണ്. ബാഹുബലിയിലെ പ്രധാന റോളായ ശിവകാമിയായി ആദ്യമായി രാജമൗലി പരിഗണിച്ചത് നടി ശ്രീദേവിയെ ആയിരുന്നു എന്നാല്‍ പുലി എന്ന സിനിമയുടെ ഡേറ്റ് ക്സാഷ് ആയതിനാല്‍ ശ്രീദേവി ശിവകാമി റോള്‍ സ്വീകരിച്ചില്ല.

ഇതിന് ഒപ്പം തന്നെ ആരോക്കെ ബാഹുബലി റോള്‍ നിരാകരിച്ചു എന്നത് ചര്‍ച്ചയാകുകയാണ്. പക്ഷെ ദേവസേനയുടെ റോളിലേക്ക് ആദ്യം നയന്‍താരയെ പരിഗണിച്ചിരുന്നു. എന്നാല്‍ നയന്‍താരയ്ക്കും പ്രശ്നമായത് ഡേറ്റ് തന്നെ. ബാഹുബലി ഒന്നാം ഭാഗത്തിന്‍റെ സമയത്ത് തമിഴ് സിനിമയില്‍ തിരക്കിലായിരുന്നു നയന്‍സ്. ഒപ്പം അടുത്തകാലത്തായി തെലുങ്ക് ചിത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന നയന്‍സിന്‍റെ നയവും ഈ റോള്‍ പോകുവാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുണ്ട്.

ബാഹുബലി ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ നായകനെയും വില്ലനെയും മാറ്റി ഇതിനായി ഹൃഥ്വിക് റോഷനെയും, ജോണ്‍ എബ്രഹാമിനെയുമാണ് രാജമൗലി സമീപിച്ചത്. എന്നാല്‍ പിന്നീട് ഈ ആശയം ഉപേക്ഷിച്ചു. ഇരു ബോളിവുഡ് താരങ്ങള്‍ക്കും മാറ്റിവയ്ക്കാന്‍ അത്രയും ഡേറ്റ് ഉണ്ടായിരുന്നില്ല എന്നതും ഇതിന് ഒരു കാരണമാക്കി.

shortlink

Related Articles

Post Your Comments


Back to top button