CinemaGeneralIndian CinemaNEWS

ഭീമനാവാന്‍ ഒരുങ്ങി ഭല്ലാലദേവന്‍ !

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ഭല്ലാലദേവന്‍ എന്ന വില്ലന്‍ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട തെലുഗു താരം റാണ ദഗ്ഗുബതി ഇനി ഭീമാനാകുന്നു. ഭല്ലാലദേവന്‍ എന്ന വേഷത്തിന്‍റെ പൂര്‍ണ്ണതയ്ക്കു വേണ്ടി റാണ സഹിച്ച ത്യാഗങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹാഭാരതകഥയിലെ ഭീമനാവാന്‍ ഒരുങ്ങുകയാണ് താരം. കുരുക്ഷേത്ര എന്ന കന്നഡ ചിത്രത്തിലാണ് റാണ ഭീമനായെത്തുന്നത്.

കന്നഡയിലെ പ്രഗത്ഭനായ സംവിധായകന്‍ നാഗന്നയാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ ചിത്രത്തില്‍ ദുര്യോധനന്‍റെ വേഷം ചെയ്യും. ബിഗ് ബജറ്റിലൊരുങ്ങുന്ന കുരുക്ഷേത്രയുടെ നിര്‍മ്മാണം മുനിരത്നയാണ് .

കന്നഡ എഴുത്തുകാരന്‍ ജെ കെ ബരവിയാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. ജൂലൈ 23ന് ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button