CinemaGeneralIndian CinemaKollywoodMollywoodNEWS

വലതുപക്ഷ രാഷ്ട്രീയത്തെ വിമര്‍ശിച്ച് കമല്‍

ചലച്ചിത്രമേഖലയിലെ അവാര്‍ഡ് ജാനകീയമായി നല്കാന്‍ മുന്‍കാലങ്ങളില്‍ കഴിഞ്ഞിരുന്നില്ല. അതിനു കാരണം കേരളത്തിലെ ചലച്ചിത്ര മേഖലയില്‍ നില നിന്നിരുന്ന വലതു പക്ഷ സ്വാധീനമാണെന്നും അത് പുരസ്‌കാര നിര്‍ണ്ണയങ്ങളെ ബാധിച്ചിരുന്നെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടു. ഇത്തവണ അത്തരത്തിലുള്ള ബാഹ്യ ഇടപെടല്‍ നടന്നിട്ടില്ല എന്നതിന്റെ തെളിവാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിലെ ജനകീയ ഭാവമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ഫെഫ്ക സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു.
അവാര്‍ഡുകള്‍ തലയില്‍ കയറ്റി വെച്ച് ഭാവി നശിപ്പിക്കരുതെന്ന് പുരസ്‌കാര ജേതാക്കളോട് മുഖ്യ പ്രഭാഷണം നടത്തിയ സംവിധായകന്‍ ഫാസില്‍ പറഞ്ഞു.

പുരസ്‌കാര ജേതാക്കളായ സുരഭി ലക്ഷ്മി, ആദിഷ്, വിനായകന്‍, രജീഷ വിജയന്‍, വിധു വിന്‌സെന്റ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫെഫ്കയിലെ ഡയറക്ടേഴ്‌സ് യൂണിയനും, റൈറ്റേഴ്‌സ് യൂണിയനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button