CinemaNEWS

സ്റ്റേജ് ഷോയ്ക്ക് ശേഷം ജനപ്രിയനായകന്‍ വീണ്ടും ലൊക്കേഷനിലേക്ക്

അമേരിക്കയിലും കാനഡയിലുമായി ഒരുമാസം നീണ്ടുനിന്ന സ്റ്റേജ് ഷോയ്ക്ക് ശേഷം ദിലീപ് വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക്. ‘രാമലീല’യുടെ അവസാനഘട്ട ചിത്രീകരണത്തിനായി ദിലീപ് ജോയിന്‍ ചെയ്തു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ‘രാമലീല’ സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ ഗോപിയാണ്. രാഷ്ട്രീയ വിഷയമാണ്‌ ചിത്രം കൈകാര്യം ചെയ്യുന്നത്. മുകേഷ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, വിജരാഘവന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. സച്ചിയാണ് രാമലീലയുടെ രചന നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ നിന്ന് അടുത്ത ആഴ്ച പാലക്കാട്ടേക്ക് ഷിഫ്റ്റ്‌ ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button