CinemaGeneralMollywoodNEWS

സിനിമയ്ക്കിടെ കയ്യാങ്കളി; കുരുമുളക് സ്പ്രേ പ്രയോഗം: 6 പേർ പിടിയിൽ

 

സിനിമയ്ക്കിടെ ഡാൻ‌സ് കളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം സംഘർഷത്തിൽ അവസാനിച്ചു. കോട്ടയം നഗരത്തിലെ പ്രമുഖ തിയേറ്ററിൽ ഇന്നലെ രാത്രി പത്തരയോടെ നടന്ന സംഭവത്തിൽ പൊലീസ് ഇല്ലിക്കൽ, കാഞ്ഞിരം സ്വദേശികളായെ ആറു യുവാക്കളെ അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ അവരിലൊരാൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചത് അൻപതോളം പേർക്ക് അസ്വസ്ഥതയ്ക്കിടയാക്കി.

പാദുഷ (20), ടിബിൻ (24), അർജുൻ (22), സച്ചിൻ (21), വിഷ്ണു (24), അജ്മൽ (21) എന്നിവരാണു പോലീസ് പിടിയിലായത്. തമിഴ് സിനിമയുടെ ഗാനത്തിനൊപ്പം യുവാക്കൾ സംഘം തിരിഞ്ഞു നൃത്തം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത് . ഇതിനിടെ കാഞ്ഞിരം സ്വദേശികളുടെ സംഘത്തിൽപ്പെട്ട യുവാവുമായുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തുകയും തുടർന്നു സംഘത്തിലൊരാൾ കുരുമുളക് സ്പ്രൈ പ്രയോഗിക്കുകയുമായിരുന്നു.

പൊലീസ് ബലപ്രയോഗത്തിലൂടെയാണു യുവാക്കളുടെ സംഘത്തെ പിടികൂടിയത്. തിയറ്ററിനുള്ളിൽനിന്നു കുരുമുളകു സ്പ്രേ കണ്ടെടുത്തു. ഇവർക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു . കുരുമുളക് സ്പ്രേ ചെയ്തതിനെ നിരവധിപേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാലുപേർ ആശുപതിയിൽ ചികിത്സ തേടിയതായാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button