BollywoodCinemaGeneralIndian CinemaKollywoodMovie GossipsNEWS

ബാഹുബലി വിജയിച്ചെങ്കിലും പുതിയ ചിത്രത്തില്‍ നിന്നും തമന്ന പുറത്ത്!!!

ഇന്ത്യന്‍ സിനിമാ ലോകത്ത് വിസ്മയമായി മാറിയ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത് തിളങ്ങിയത് പ്രഭാസും തമന്നയുമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ തമന്നയ്ക്ക് കാര്യമായ പ്രാധാന്യം ലഭിച്ചില്ല. അനുഷ്‌കയും പ്രഭാസുമായിരുന്നു രണ്ടാം ഭാഗത്തില്‍ പ്രധാന താരങ്ങളായത്. ബാഹുബലി ചരിത്ര വിജയമായി മാറുമ്പോള്‍ അതിലെ താരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയും നിരവധി അവസരങ്ങളും വന്നെത്തുകയാണ്. എന്നാല്‍ തമന്നയ്ക്ക് നിര്‍ഭാഗ്യമാണ് ചിത്രം സമ്മാനിച്ചതെന്നാണ് കോളിവുഡിലെ സംസാരം.

സൂപ്പര്‍ ഹിറ്റായി മാറിയ ബോളിവുഡ് ചിത്രം ക്വീന്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലക്കേ് റീമേക്ക് ചെയ്യുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. തമിഴ് റീമേക്കില്‍ ആദ്യം നായികയായി തീരുമാനിച്ചത് തമന്നയെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും തമന്നയെ ഒഴിവാക്കിയാതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമന്നയ്ക്ക് പകരം കാജല്‍ അഗര്‍വാള്‍ തമിഴില്‍ ക്വീന്‍ ആകുമെന്ന് സൂചന.

ചിത്രത്തിന്റെ തമിഴ് തെലുങ്ക്, കന്നട പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത് ഉത്തമ വില്ലന്‍ ഫെയിം രമേഷ് അരവിന്ദാണ്. നടിയും സംവിധായികയുമായ രേവതി ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യും. അമല പോളാണ് മലയാളത്തില്‍ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button