സുരാജിനെ കൂട്ട്പിടിച്ചു വീണ്ടും ഡോക്ടര്‍ ബിജു

‘പേരറിയാത്തവര്‍’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും സുരാജുമായി ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടര്‍ ബിജു. ‘പേരറിയാത്തവര്‍’ പോലെ മറ്റൊരു കാലിക പ്രസക്തിയുള്ള ചിത്രമാണ് ബിജു പങ്കുവയ്ക്കുന്നത് . ജലദൗര്‍ലഭ്യതയാണ് ചിത്രത്തിന്റെ പ്രമേയം. സുബ്രഹ്മണ്യന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. സന്തോഷ്‌ എച്ചിക്കാനത്തിന്‍റെതാണ് തിരക്കഥ. ആക്ഷേപഹാസ്യത്തിനും ചിത്രം പ്രാധാന്യം നല്‍കുന്നു. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ പാലക്കാടാണ്.

Share
Leave a Comment