CinemaGeneralIndian CinemaMollywoodNEWSWOODs

പുതിയ റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍

മലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരമാണ്. ഇപ്പോള്‍ പുതിയ ഒരു റെക്കോര്ഡ് സോഷ്യല്‍ മീഡിയയില്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. ആരാധകരോട് സംവദിക്കാന്‍ നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മോഹന്‍ലാല്‍ ട്വിറ്ററിലും ഒന്നാമനായിരിക്കുകയാണ്. ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്ന ബഹുമതിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സ്വീകാര്യത നേടിയതിനു പിന്നാലെയാണ് മോഹന്‍ലാലിന് ട്വിറ്ററില്‍ ആരാധകരുടെ വര്‍ധനവുണ്ടായത്. നേരത്തേ, ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും മോഹന്‍ലാല്‍ ആയിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്‌സ്. 6.5 ലക്ഷം ഫോളോവേഴ്‌സ് ദുല്‍ഖര്‍ സല്‍മാനുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button