CinemaGeneralKollywoodMollywoodNEWSWOODs

ആരോപണങ്ങള്‍ക്കെതിരെ ചുട്ടമറുപടിയുമായി നിക്കി ഗിൽറാണി

 

നായികമാർക്കതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് സ്വഭാവികമാണ്. ഇപ്പോൾ ആരോപണം പ്രചരിക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പ്രിയ നായിക നിക്കി ഗിൽറാണിക്കെതിരെയാണ്. അനുജത്തിക്ക് വേണ്ടി അവസരങ്ങൾ ചോദിക്കുന്നു എന്നതാണ് നീക്കിക്കതിരെ ഉയർന്നിരിക്കുന്ന ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി നിക്കി തന്നെ ഇപ്പോൾ എത്തിയിരിക്കുകയാണ്.

നിക്കി ഗിൽറാണിയുടെ സഹോദരിയായ സന്‍ജനാ കന്നഡ സിനിമാതാരമാണ്. സഹോദരിക്കുവേണ്ടി തമിഴിൽ അവസരം ചോദിച്ചു എന്ന ആരോപണത്തിനെതിരെയാണ് നിക്കി രംഗത്തെത്തിയത്.തന്റെ സിനിമാ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുന്നവരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പിന്നിലെന്ന് താരം പറയുന്നു.

താനും തന്റെ സഹോദരിയും അവസരത്തിന് വേണ്ടി അലയേണ്ട അവസ്ഥയിലല്ലെന്നും താരം പറഞ്ഞു. നിരവധി അവസരങ്ങള്‍ അല്ലാതെതന്നെ തങ്ങളെത്തേടി എത്തുന്നുണ്ടെന്ന് ഇരുവരും പറയുന്നു. വരുന്ന ഓഫറുകള്‍ മുഴുവനും സ്വീകരിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു. അതിനിടയിലാണ് ഇത്തരമൊരു കാര്യം തങ്ങളെക്കുറിച്ച് പ്രചരിക്കുന്നതെന്നും താരം പറഞ്ഞു.

വെള്ളിമൂങ്ങ, 1983, ഓം ശാന്തി ഓശാന, ഇവന്‍ മര്യാദ രാമന്‍ തുടങ്ങിയ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട നായികയായിരിക്കുകയാണ് നിക്കി. മലയാളത്തിൽ നിന്നും തമിഴിലേക്ക് പ്രവേശിച്ച നിക്കി ഇപ്പോള്‍ തിരക്കുള്ള നായികയായി മാറിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button