CinemaKollywoodNEWS

പഴയ ജോണിയും, പുതിയ ജോണിയും

90-കളില്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായകനായിരുന്ന പ്രശാന്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോളിവുഡില്‍ സജീവമാകുകയാണ്. നവാഗത സംവിധായകനായ വെട്രി സെല്‍വന്‍ സംവിധാനം ചെയ്യുന്ന ‘ജോണി’ എന്ന ചിത്രത്തിലാണ് പ്രശാന്ത് നായകവേഷം അവതരിപ്പിക്കുന്നത്. ജോണി എന്ന പേരില്‍ 1980-ല്‍ മഹേന്ദ്രന്‍ സംവിധാനം ചെയ്ത് സ്റ്റൈല്‍ മന്നന്‍ നായകനായ മറ്റൊരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. തെലുങ്ക്‌ നടി അനന്യ സോണിയാണ് ചിത്രത്തിലെ നായിക. പ്രശാന്ത്‌ നായകനാകുന്ന ‘ജോണി’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close