CinemaMollywoodNEWS

മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ‘ഹലോ മായാവി’ വരുന്നു

‘മായാവി’ എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെയും, ‘ഹലോ’യിലെ മോഹന്‍ലാല്‍ കഥാപാത്രത്തെയും സംയോജിപ്പിച്ചു കൊണ്ട് ‘ഹലോ മായാവി’ എന്ന പേരില്‍ ഒരു ചിത്രം വരുന്നുവെന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. രണ്ടു ചിത്രങ്ങളുടെയും രചയിതാക്കളായ റാഫി-മെക്കാര്‍ട്ടിന്‍ ടീം ‘ഹലോ മായാവി’ വെള്ളിത്തിരയില്‍ എത്തിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ ഈ ചിത്രം യാഥാര്‍ത്യമാകുന്നു എന്നാണ് പുതിയ സൂചന.
2007-ല്‍ പുറത്തിറങ്ങിയ ‘ഹലോ’യുടെ സംവിധാനവും രചനയും നിര്‍വഹിച്ചത് റാഫി മെക്കാര്‍ട്ടിനായിരുന്നു. അതേ വര്‍ഷം തന്നെ റാഫി മെക്കാര്‍ട്ടിന്‍റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ‘മായാവി’ സംവിധാനം ചെയ്തത് റാഫിയുടെ സഹോദരനായ ഷാഫിയായിരുന്നു. രണ്ടു ചിത്രങ്ങളും വലിയ ബോക്സോഫീസ് വിജയങ്ങളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button