BollywoodCinemaInternationalLatest News

യോഗ ദിനത്തില്‍ ബോളിവുഡ് നടന് ആദരവ്

ബുധനാഴ്ച നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബദ്ധിച്ച് യു എൻ ആസ്ഥാനത്ത് ചിത്രം പ്രകാശനം ചെയ്യാനൊരുങ്ങുകയാണ് അനുപം ഖേർ. ചിത്രം പ്രകാശിപ്പിക്കാൻ അനുമതി ട്വിറ്ററിലൂടെ ഇന്ത്യൻ അംബാസിഡറായ സയിദ് അക്‌ബറുത്തിൻ അനുപം ഖേർനെ അറിയിക്കുകയായിരുന്നു. യോഗ ദിനത്തിൽ യു എൻ ആസ്ഥാനത്ത് ചിത്രം പ്രകാശിപ്പിക്കാൻ സാധിക്കുന്നത് മഹത്തായ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. സയിദ് അക്‌ബറുത്തിന് നന്ദി പറയുകയും ചെയ്തു.

ദേശീയ അവാർഡ് നേടിയ നടനായ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഏക് പ്രേംകഥ, ഭൂമി പാണ്ഡേക്കർ നായികയായി എത്തുന്ന ഡം ലഗ കെ ഹീഷ എന്നിവയാണ് അനുപം ഖേറിന്റെ വരാനിരിക്കുന്ന പ്രൊജെക്ടുകൾ. അനുപം ഖേറിന്റെ 500-മത് ചിത്രമായ ദി ബിഗ് സിക്കന്റെ ഷൂട്ട് ജൂൺ അവസാനത്തോട്കുടി പൂർത്തിയാകുമെന്ന് റിപ്പോർട്ടികളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button