ആത്മകഥയുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആത്മകഥ എഴുതുന്നു. മോഹന്‍ലാലിന്‍റെ സിനിമാ ജീവിതവും, വ്യക്തി ജീവിതവും സമന്വയിപ്പിച്ചു കൊണ്ടുള്ള ആത്മകഥ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. മോഹൻലാലിന്റെ ചലച്ചിത്ര ജീവിതത്തിലെ മഹാരഥന്മാരെക്കുറിച്ചു എഴുതിയ ‘ഗുരുമുഖങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ആണ് മോഹന്‍ലാല്‍ ആത്മകഥയെ എഴുതുന്ന കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഓരോ മലയാളിയും മോഹന്‍ലാലിന്റെ ആത്മകഥ വിപണിയിലെത്താന്‍ കാത്തിരിക്കുകയാണ്.

Share
Leave a Comment