CinemaMollywoodNEWS

ഓമനക്കുട്ടന്‍ സ്മാര്‍ട്ടാണ്, അഞ്ച് ഗെറ്റപ്പില്‍ ആസിഫ് അലി

കുറച്ചു നാളുകളായി ആസിഫ് അലിക്ക് കരിയറില്‍ മോശം കാലമായിരുന്നു. ആസിഫ് അലിയുടെ ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍’ ശ്രദ്ധിക്കപ്പെട്ടതോടെ ആസിഫ് അലി വീണ്ടും തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ആസിഫ് അലി അഞ്ച് ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രമാണ്‌ ‘മന്ദാരം’. നവാഗതനായ വിജേഷ് വിജയ്‌ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. പ്രണയകഥ പറയുന്ന ചിത്രത്തില്‍ ബാല്യം മുതല്‍ യവ്വനം വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മോശം ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പാണ് ആസിഫ് അലിയെ പ്രേക്ഷകരില്‍ നിന്ന്അകറ്റി നിര്‍ത്തിയത്. വീണ്ടും നല്ല ചിത്രങ്ങളിലൂടെ തിരികെയെത്താനുള്ള തയ്യാറെടുപ്പിലാണ് താരം. ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളാണ് ആസിഫ് അലിയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button