BollywoodCinemaLatest News

ആരാധകര്‍ പ്രതിഷിച്ചിരിക്കുന്ന വാർത്തയുമായി ഐശ്വര്യ റായി

ആരാധകർക്കു സന്തോഷം ഉണ്ടാകുന്ന വാർത്തയുമായി ഐശ്വര്യ റായി എത്തിയിരിക്കുകയാണ്. താരങ്ങൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയകളിൽ സജീവമാണെങ്കിലും ഐശ്വര്യ റായി ഇത് വരെ സജീവമായിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഐശ്വര്യ.
സമൂഹ മാധ്യമത്തിലേയ്ക്ക് എന്നാണു വരുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് ഉടന്‍ ഉണ്ടാകും എന്നായിരുന്നു താരത്തിന്റെ മറുപടി.

ഉടന്‍ വരാമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുവരെ ഞാന്‍ ആ ലോകത്തേയ്ക്കു വന്നിട്ടില്ല. സമൂഹമാധ്യമത്തില്‍ അംഗമാകാനുള്ള സമയം എത്തി കഴിഞ്ഞു എന്നാണു തോന്നുന്നത്. കാരണം അത്രത്തോളം പേര്‍ എന്നേ ക്ഷണിക്കുന്നുണ്ട്. വര്‍ഷങ്ങളായി അനേകം പേര്‍ ഇതേക്കുറിച്ച്‌ എന്നോട് ചോദിക്കുന്നു. എല്ലാവരുടേയും ആകാംഷയ്ക്ക് നന്ദിയുണ്ട്. തീര്‍ച്ചയായും താന്‍ ഇക്കാര്യം പരിഗണനയില്‍ വയ്ക്കും എന്നു ഐശ്വര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button