BollywoodCinemaIndian CinemaLatest News

അഭിഷേകിന്റെ സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ല, കാരണം വ്യക്തമാക്കി ഐശ്വര്യ

ബോളിവുഡിലെ പ്രീയ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും ഒരുമിച്ചു സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ആ സിനിമയിൽ അഭിനയിക്കില്ല എന്ന് ഐശ്വര്യ റായ് പറഞ്ഞു. അനുരാഗ് കശ്യാപ് നിര്‍മ്മിക്കുന്ന ‘ഗുലാം ജാം’എന്ന സിനിമയില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുമിച്ചഭിനയിക്കാൻ പോകുന്നു എന്ന വാർത്ത വന്നത്.

തനിക്ക് സിനിമയിലെ കഥാപാത്രത്തെ ഇഷ്ടപെടാത്തതുകൊണ്ടാണ് താന്‍ ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്ന് ഐശ്വര്യ വ്യക്തമാക്കി.
ഗുലാം ജാമിന്റെ കഥയില്‍ ചെറിയ മാറ്റം വരുത്താന്‍ കഴിയുമോ എന്ന് ഐശ്വര്യ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. എന്നാൽ അതിനു സാധിക്കില്ല എന്ന് പറഞ്ഞതോടെയാണ് നടിയുടെ പിന്മാറ്റം.ചിത്രത്തിന്റെ സംവിധായകന്‍ അനുരാഗ് കശ്യാപ് അല്ല. ഒരു പുതുമുഖ സംവിധായകനാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.ഐശ്വര്യയുടെ അടുത്ത സിനിമ അനില്‍ കപൂറിന്റെ കൂടെയാണ്. അതിനൊപ്പം മണി രത്‌നത്തിന്റെ സിനിമയിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button