CinemaIndian CinemaLatest NewsMollywood

ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട് : ലാൽ ജോസ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയുമായി സംവിധായകൻ ലാൽ ജോസും രംഗത്തെത്തി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ലാൽജോസ് ദിലീപിന് പിന്തുണ അറിയിച്ചത്. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്, നിന്നെ അറിയാവുന്ന സിനിമാക്കാരും’ ലാൽ ജോസ് ഫേസ് ബുക്കിൽ കുറിച്ചു.

പൾസർ സുനിയുടെ കത്ത് പുറത്തു വന്നതിനു ശേഷം നിരവധി ആരോപണങ്ങളാണ് ദിലീപിന് നേരിടേണ്ടി വന്നത്. ഇതേ തുടർന്ന് അജു വർഗ്ഗീസും സലികുമാറും ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു. കമലിന്റെ സംവിധാന സഹായികളായിട്ടാണ് ദിലീപും ലാല്‍ ജോസും സിനിമയിലെത്തുന്നത്. ദിലീപ് പിന്നീട് അഭിനയരംഗത്ത് തുടരുകയായിരുന്നു. ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിലുണ്ടായ ചിത്രങ്ങളെല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button