CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

സ്വപ്നം കാണാൻ പോലും കഴിയാത്ത പിറന്നാൾ സമ്മാനം ലഭിച്ച ഞെട്ടലില്‍ സുരേഷ് ഗോപി

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. സൂപ്പർതാരവും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് സ്വപ്നം കാണാൻ പോലും കഴിയാത്ത പിറന്നാൾ സമ്മാനം ലഭിച്ചിരിക്കുകയാണ്.

രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അപ്രതീക്ഷിത പിറന്നാൾ സന്ദേശമാണ് താരത്തെ തേടി എത്തിയത്. ഈ സമ്മാനത്തില്‍ ആകെ ഞെട്ടിയിരിക്കുകയാണ് താരം.

സുരേഷ് ഗോപി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. രാഷ്ട്രപതി പിറന്നാൾ ആശംസ സമ്മാനിച്ച കത്തിന്റെ ചിത്രം അദ്ദേഹം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

നന്ദി പറയാൻ വാക്കുകളില്ലെന്നും തനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത പിറന്നാൾ സമ്മാനമാണ് ഈ കുറിപ്പെന്നും സുരേഷ് ഗോപി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button