CinemaIndian CinemaLatest NewsMollywood

ഗുജറാത്തിൽ നിന്നു കാരവൻ; മലയാള നടന് കിട്ടിയത് കിടിലന്‍ പണി

പ്രമുഖ സിനിമാ താരത്തിനു വിശ്രമിക്കാൻ ഗുജറാത്തിൽ നിന്നു കൊണ്ടുവന്ന ആഡംബര കാരവൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. അനുമതിയില്ലാതെ അന്യ സംസ്ഥാന വാഹനം ഇവിടെ ഉപയോഗിച്ചതിന് 25000 രൂപ പിഴയും അടക്കേണ്ടി വന്നു . ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഇടപ്പള്ളിയിലേക്കു വരുംവഴിയാണു കാരവൻ മോട്ടോർ വാഹന വകുപ്പ് സ്ക്വാഡ് പിടികൂടുന്നത്. ഇതര സംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങൾ കേരളത്തിൽ വാടകയ്ക്കു നൽകുന്നതു നിയമവിരുദ്ധമായതിനാലാണു വാഹനം കസ്റ്റഡിയില്‍ എടുത്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


നാലു മാസം മുൻപ് ഗുജറാത്തിൽനിന്നു കൊണ്ടുവന്ന കാരവൻ തൃശൂർ സ്വദേശിയാണ് ഷൂട്ടിങ്ങിനായി വാടകയ്ക്ക് നൽകിയത്. ഏതാനും ദിവസങ്ങളായി കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലാണ് ഉപയോഗിച്ചിരുന്നത് . ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ താരം ഉൾപ്പെടെയുള്ളവരുടെ വിശ്രമത്തിനായാണ് കാരവൻ വാടകയ്ക്കെടുത്തത്.

ഇവിടത്തെ നികുതി അടച്ച് കേരള റജിസ്ട്രേഷനാക്കി മാറ്റണമെന്ന നിർദേശത്തോടെ കാരവൻ വിട്ടുകൊടുത്തു. ഇത്തരം വാഹനങ്ങൾ കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ഒട്ടേറെ കടമ്പകളുണ്ട്. അത് മറികടക്കാനാണ് മറ്റു സംസ്ഥാനങ്ങളിലെ വിലാസമുണ്ടാക്കി റജിസ്റ്റർ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button