CinemaGeneralLatest NewsMollywoodNEWSWOODs

ശശിയായി ശ്രീനിവാസന്‍!

മലയാളത്തിന്‍റെ പ്രിയ നടൻ ശ്രീനിവാസൻ നായകനാകുന്ന അയാൾ ശശി ഉടൻ തിയേറ്ററുകളിലേക്ക്. ശശി, സോമന്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ പരിഹസിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് ഈ ഒരു പേരിൽ സിനിമ സംവിധാനം ചെയ്യുന്നത് തിരുവനന്തപുരം സ്വദേശി സജിന്‍ ബാബുവാണ്.

കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ യില്‍ അസ്തമയം വരെ എന്ന ഫീച്ചര്‍ ഫിലിമിന് പുരസ്‌കാരം നേടിയ ഇദ്ദേഹം ആദ്യമായാണ് ഇത്രയും വലിയ നായകനെ വെച്ച്സിനിമ ചെയ്യുന്നത്. പഞ്ചവാടിപ്പാലം, സന്ദേശം തുടങ്ങിയ സിനിമകളുമായി സാദൃശ്യമുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി എല്ലാവരേയും ബന്ധിപ്പിക്കുന്ന എന്നാല്‍ ഏത് പ്രേഷകര്‍ക്കും മനസിലാവുന്ന രീതിയിലാണ് കഥയേയും കഥാപാത്രങ്ങളെയും ചിട്ടപ്പെടുത്തിയിരിക്കുന്നത്.ബാഹുബലി എന്ന വലിയ സിനിമ വിഴുങ്ങാതിരിക്കാനായി നീട്ടികൊണ്ടുപോയ അയാൾ ശശി ജൂലൈ ഏഴിന് തീയേറ്ററുകളിലെത്തും.നേരത്തെ തന്നെ യൂട്യൂബിൽ പാട്ടുകൾ ഹിറ്റായിരുന്നു.ഈ സിനിമയ്ക്ക് വേണ്ടി പന്ത്രണ്ടു കിലോയോളം ഭാരം ഈ നടൻ കുറച്ചിട്ടുണ്ട്.

ശ്രീനിവാസനെ കൂടാതെ ദിവ്യ ഗോപിനാഥ്,ശര്‍മ്മ,അരുണ്‍ നായര്‍,ശ്രീകുമാര്‍,കൊച്ചുപ്രേമന്‍ തുടങ്ങി മറ്റൊരുപാട് മുഖങ്ങള്‍ ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button