CinemaGeneralIndian CinemaMollywoodNEWSWOODs

അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്. താൻ ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനോട് ദിലീപും നാദിർഷയും നിയമോപദേശം തേടിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.

ആലുവ പോലീസ് ക്ലബില്‍ നാദിര്‍ഷയെയും ദിലീപിനെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത തല പോലീസ് യോഗത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

പിടിയിലായ പ്രതി പള്‍സര്‍ സുനിയുടെ ചില വെളിപ്പെടുത്തലുകളാണ് ദിലീപിനു നേരെ സംശയമുയര്‍ത്തിയത്.

shortlink

Related Articles

Post Your Comments


Back to top button