CinemaMollywoodNEWS

ഞാന്‍ പ്രണവിനോട് പറഞ്ഞിരുന്നു ‘ആദി’ ആദ്യം ചെയ്യണ്ട പിന്നീടു മതി പക്ഷേ പ്രണവ് വിസമ്മതിച്ചു; ജീത്തു ജോസഫ്

പ്രണവ് മോഹന്‍ലാല്‍ ചിത്രം ചെയ്യുക എന്നത് ഒരു വലിയ ഉത്തരവാദിത്വം തന്നെയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. പ്രണവ് മോഹന്‍ലാലിന്‍റെ നായക വേഷത്തിലുള്ള കന്നിചിത്രം ‘ആദി’യുടെ പൂജ ഇന്ന് തലസ്ഥാനത്ത് വച്ച് നടന്നു. ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

പ്രണവിനോട് ഞാന്‍ ഈ കഥ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത് ആദ്യ ചിത്രമായി ചെയ്യണ്ട. പിന്നീട് ചെയ്താലും മതി എന്നും പറഞ്ഞിരുന്നു, എന്നാല്‍ പ്രണവ് ആദ്യ ചിത്രമായി ഇത് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ‘ആദി’ മലയാള സിനിമയില്‍ പുതുമയുള്ള കുറെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും. പ്രണവിന്റെ ആദ്യ ചിത്രമെന്ന നിലയില്‍ വളരെ പ്രഷര്‍ ഉണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button