CinemaLatest NewsMollywood

‘ഈ സിനിമയില്‍ നായികയുണ്ട്. എന്നാല്‍ പ്രണയമില്ല. പ്രണവിന് ഇഷ്ടമായ ഘടകങ്ങളിലൊന്ന് അതാണ്’ ജീത്തു ജോസഫ്

പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയുന്ന ആദിയിൽ പ്രണയം ഇല്ല എന്നതാണ് പ്രണവിന് ഇഷ്ടമായ ഘടകങ്ങളിലൊന്ന് എന്ന് ജിത്തു ജോസഫ് പറഞ്ഞു.

ചിത്രത്തിൽ നായിക ഉണ്ടെങ്കിലും പ്രണയം ഇല്ല എന്ന് ജിത്തു ജോസഫ് വെളിപ്പെടുത്തി.
ഇതുവരെ ചെയ്ത എട്ട് സിനിമകളില്‍ അനുഭവിക്കാത്ത ടെന്‍ഷനാണ് ഈ ചിത്രത്തിനുവേണ്ടി അനുഭവിക്കുന്നതെന്ന് ജീത്തു പറഞ്ഞു. ‘എല്ലാവര്‍ക്കും പ്രണവിന്റെ കഥാപാത്രത്തെയും ചിത്രത്തിന്റെ കഥയെക്കുറിച്ചും അറിയണം. എന്നാല്‍, ഒന്നും ഭയക്കേണ്ട, ചിത്രത്തിനുവേണ്ട എന്ത് പിന്തുണയും ഉണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂർ വാക്ക് തന്നിട്ടുണ്ട് എന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. പ്രണവിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ആദി. ചിത്രത്തിന്റെ പൂജ ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്നു.

shortlink

Related Articles

Post Your Comments


Back to top button