CinemaIndian CinemaLatest NewsMollywoodWOODs

ദിലീപിനെതിരെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ച്‌ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ചാനലുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ‘ദിലീപ് ഓണ്‍ലൈന്‍’ പറയുന്നു.

സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ സംഭവത്തില്‍ ദിലീപ്, നാദിര്‍ഷ തുടങ്ങിയവരെയും അവരോടു അടുത്തു ബന്ധമുള്ളവരെയും ചോദ്യം ചെയ്തു വരികയാണ്. ഈ സമയത്താണ് ദിലീപിനെതിരെ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് അക്കമിട്ട് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്തെത്തിയിരിക്കുന്നത്. ”കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നമ്മടെ ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി കൊണ്ടിരുന്ന കുറച്ചു കാര്യങ്ങള്‍…” എന്ന പേരിലാണ് ഫേസ്ബുക്ക് പോസ്റ്റ്.

ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്നും ഇവരോട് കൊച്ചി വിട്ടുപേകാരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. ദിലീപും കാവ്യയും കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കാര്യവും എടുത്തുപറയുന്നുണ്ട്. കാവ്യയുടെ വീട് പൂട്ടിയിട്ടുവെന്ന റിപ്പോര്‍ട്ടിനും ലക്ഷ്യയിലെ റെയ്ഡിനെ കുറിച്ചും പോസ്റ്റില്‍ വിശദീകരണം നല്‍കുന്നുണ്ട്. ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി എത്തിയെന്നതിനും സുനിയുടെ ചിത്രം ലഭിച്ചു എന്നതിനും മറുപടി നല്‍കുന്നുണ്ട്. ദിലീപിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഒരു ശക്തി ഉണ്ട് കാശ് വാരി എറിയാന്‍. അത് പോലീസ് കണ്ട് പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരും എന്ന പ്രതീക്ഷയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button