CinemaGeneralLatest NewsMollywoodNEWSWOODs

ഷൂട്ടിംഗിനിടയില്‍ ശ്രീനിവാസന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

 

സജിന്‍ ബാബു ഒരുക്കുന്ന അയാള്‍ ശശി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് കരമനയില്‍ നടക്കുകയായിരുന്നു. അയാള്‍ ശശിയില്‍ ശ്രീനിവാസന് സന്തത സഹചാരിയായ ഒരു വണ്ടിയുണ്ട്. ഒരു ദിവസം ചിത്രീകരണത്തിനിടയില്‍ വണ്ടി ചെറുതായി പണിമുടക്കി. അങ്ങനെ ഷൂട്ടിങ് മാറ്റിവയ്ക്കാമെന്ന് കരുതി. എന്നാല്‍ ശ്രീനിവാസന്‍ അത് കൂട്ടാക്കിയില്ല. അദ്ദേഹം കുഴപ്പമില്ലെന്ന് പറഞ്ഞ് വണ്ടി എടുത്തു. എന്നാല്‍ നിയന്ത്രണം വിട്ട വണ്ടി അടുത്തുള്ള കെട്ടിടത്തിന്റെ ചുമരിലിടിച്ച് ചെരിയുകയായിരുന്നു. ചുറ്റുമുള്ള ആളുകള്‍ ഓടിക്കൂടി. അണിയറ പ്രവര്‍ത്തകര്‍ ആകെ ഭയപ്പെട്ടുവെന്നും സംവിധായകന്‍ പറയുന്നു.

എന്നാല്‍, ഇതൊന്നും ശ്രീനിവാസനെ ഒട്ടും ബാധിച്ചില്ലെന്നും ഇടത് സാരമില്ല അടുത്ത സീന്‍ എടുക്കാമെന്ന് പറഞ്ഞു വീണ്ടും ശ്രീനിവാസന്‍ അഭിനയിക്കുകയായിരുന്നുവെന്നും സജിന്‍ പറയുന്നു. ശ്രീനിവാസന്റെ അര്‍പ്പണബോധവും ധൈര്യവും തങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് സജിന്‍ ബാബു അഭിപ്രായപ്പെട്ടു.

വലിയ ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ്‌ അയാള്‍ ശശി.

shortlink

Related Articles

Post Your Comments


Back to top button